metro

ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ജ് ഫ്രണ്ട്ലി കാമ്പസിന്റെ ഭാഗമായി കൊച്ചി മെട്രോയുമായി സഹകരിച്ച് സഹനീയ ചാരിറ്റബിൾ ട്രസ്റ്റിലെ 20 വയോധികർക്ക് സൗജന്യ മെട്രോ യാത്ര ഒരുക്കി. ഇതോടനുബന്ധിച്ച് കോളേജിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ഓഫീസർമാരായ ഡോ.നിനു റോസ്, ഡോ.ബിന്ദു ക്രിസ്റ്റഫർ, സെക്രട്ടറി മേരി മോൻസി, ജോയിന്റ് സെക്രട്ടറി ബിൻസി എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വാളണ്ടിയർമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.