തൃക്കാക്കര: തൃക്കാക്കര സാംസ്കാരിക കേന്ദ്രം ഓണാഘോഷത്തോടനുബന്ധിച്ച് മാവേലിപുരം ഓണം പാർക്കിൽ ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കും. തിരുവാതിര കളി, ഒപ്പന, നാടൻപാട്ട് (ഗ്രൂപ്പ് ) മാവേലി വേഷം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 2 മുതൽ 11 വരെ മത്സരം. കാഷ് അവാർഡ് ട്രോഫിയും നൽകുമെന്ന് ചീഫ് കോ-ഓർഡിനേറ്റർ പോൾ മേച്ചേരി അറിയിച്ചു. രജിസ്ട്രേഷന്: 9741209008