പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് വൺ പ്രവേശനോത്സവം നിറവ് 2022 ഇന്ന് രാവിലെ പത്തിന് നടക്കും. മുനമ്പം ഡി.വൈ.എസ്.പി എം.കെ. മുരളി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജറും എസ്.എൻ.ഡി.പി പറവൂർ യൂണിയൻ സെക്രട്ടറിയുമായ ഹരി വിജയൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി പറവൂർ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ പ്രതിഭകളെ ആദരിക്കും. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു തുടങ്ങിയവർ സംസാരിക്കും. പൂർവവിദ്യാർത്ഥികളായ കാവ്യ സോമൻ, ഡോ. സി.ആർ.ശ്രീദേവി, ഡോ.ശൈലേഷ് എന്നിവരെയാണ് ആദരിക്കുന്നത്. പ്രോഗ്രാം കോ ഓർഡിനേറ്റർ പ്രമോദ് മാല്യങ്കര കരിയർ ഗൈഡൻസ് ക്ളാസെടുക്കും.