
കോലഞ്ചേരി: പട്ടിമറ്റം റോഡിൽ ബിവറേജസ് ഷോപ്പിന് സമീപം അമിതവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് രണ്ട് കെ.എസ്.ഇ.ബി ജീവനക്കാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.
കോലഞ്ചേരി സെക്ഷനിലെ ജീവനക്കാരായ ഗോപൻ (53), സനൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ മൂശാരിപ്പടി ഇന്ദ്രാൻ ചിറയ്ക്ക് സമീപം ലൈനിൽ അറ്റകുറ്റപ്പണിയ്ക്കുശേഷം ഓഫീസിലേയ്ക്ക് വരും വഴിയാണ് അപകടം. കാർ ബൈക്കിലിടിച്ചതോടെ ഇരുവരും തെറിച്ചു വീണു.കോലഞ്ചേരി ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടമുണ്ടാക്കിയത്. സാരമായി പരിക്കേറ്റ ഗോപനെ ആദ്യം കോലഞ്ചേരി മെഡിക്കൽ കോളേജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പകുതി കാലിയായ മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്.