sethu

ആലുവ: കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് നേടിയ സാഹിത്യകാരൻ സേതുവിനെ പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ആദരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഓമന ശിവശങ്കരൻ, ലൈബ്രറി സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി മോഹനൻ പുന്നേലിൽ, മുൻ പഞ്ചായത്ത് അംഗം ജേൃാതി ഗോപകുമാർ എന്നിവർ സംബന്ധിച്ചു.