കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് പുതിയ വില്ലേജ് ഓഫീസറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജി ജോൺ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സി.ജോസ്, സിബി കൊട്ടാരം, ജിജോ ടി. ബേബി, മരിയ ഗോരോത്തി, ലിസി ജോസ്, ടി.എസ്.സാറ, സജി പുളിയാനിക്കാട്ടിൽ, എ. ജെ.കാർത്തിക്, ജിനീഷ് ജോർജ്, കെ.തമ്പി എന്നിവർ സംസാരിച്ചു.