പറവൂർ:സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് ചിറ്റാറ്റുകര പഞ്ചായത്തിലെ സി.ഡി.എസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രൊമോഷണൽ അംബ്രല്ല കാമ്പയിൻ നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.താജുദീൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സാറാബീവി സലിം അദ്ധ്യക്ഷത വഹിച്ചു. ആർ.പി. അഞ്ജു, ലൈബി സാജു, സെമീറ ഉണ്ണിക്കൃഷ്ണൻ, പി.എം. ഷംസുദ്ദീൻ, എം.എസ്. സുരേഷ് ബാബു, ഗിരിജ അജിത്ത് തുടങ്ങിയവർ സംസാരിച്ചു.