ആലുവ: തകർന്ന് കിടക്കുന്ന കൊച്ചിൻ ബാങ്ക് - മെഡിക്കൽ കോളേജ് റോഡ് ടാറിംഗ് നടത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി എടത്തല മണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. 15 വർഷം ഗ്യാരന്റിയിൽ നിർമ്മിച്ച റോഡ് തകർന്നിട്ടും എം.എൽ.എ നിശബ്ദത പാലിക്കുകയാണെന്ന് സമ്മേളനം ആരോപിച്ചു.

മണ്ഡലം പ്രസിഡന്റായി അബ്ദുൽ സലാം മരോട്ടിക്കലിനെ തിരഞ്ഞെടുത്തു. എൻ.വൈ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറ, ബ്ലോക്ക് പ്രസിഡന്റ് ഹുസൈൻ കുന്നുകര, ടി.എ.മുഹമ്മദാലി, അനൂബ് നൊച്ചിമ, ഷെർബിൻ കൊറയ, അബ്ദുൾ ജബ്ബാർ, അഷ്‌കർ സലാം, മൈക്കിൾ ജാക്ക്‌സൺ, നെഫ്‌സിൻ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.