
പള്ളുരുത്തി: കനിവ് പാലിയേറ്റീവ് പള്ളുരുത്തി ടി.കെ.വത്സൻ സ്മാരക സൗജന്യ ഫിസിയോതെറാപ്പി സെന്റർ ഒന്നാം വാർഷികം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കനിവ് രക്ഷാധികാരി പി.എ. പീറ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. മാക്‌സി എം.എൽ.എ ഉപദേശക സമിതി അംഗങ്ങൾക്കും മേയർ എം. അനിൽകുമാർ വോളണ്ടിയർമാർക്കും ഉപഹാരം നൽകി. കനിവ് സെക്രട്ടറി പി.എച്ച്. ഹാരീസ് റിപ്പോർട്ട് അവതരിപ്പിച്ചു. വി.എ. ശ്രീജിത്ത്, പികെ.പി.ശെൽവൻ, സി.ആർ. സുധീർ, രഞ്ജിത്ത് മാസ്റ്റർ, പി.ആർ. രചന, അശ്വതി വത്സൻ, കെ.എസ് രാധാകൃഷ്ണൻ, ബേബി തമ്പി, ജോബി പനക്കൽ, മേരിഹർഷ,രാജീവ് പള്ളുരുത്തി എന്നിവർ സംബന്ധിച്ചു. കനിവ് പ്രസിഡന്റ് കെ.കെ. സുരേഷ് ബാബു സ്വാഗതവും വോളണ്ടിയർ കൺവീനർ എം.എസ്. ശോഭിതൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ നടന്നു.