കൊച്ചി: ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. 22,741 കിറ്റുകൾ വിതരണം ചെയ്തു. മുൻഗണനാ വിഭാഗമായ എ.എ.വൈ ഗുണഭോക്താക്കൾക്കാണ് (മഞ്ഞ റേഷൻ കാർഡ്) ചൊവ്വാഴ്ച മുതൽ കിറ്റുകൾ നൽകുന്നത്. 61 ശതമാനത്തിലധികം പേർക്ക് ബുധനാഴ്ച ഉച്ചവരെ കിറ്റുകൾ ലഭിച്ചു. പറവൂർ- 4,737, കണയന്നൂർ- 3,357, കുന്നത്തുനാട്- 3,084, ആലുവ- 3,151, കോതമംഗലം- 1,974, മുവാറ്റുപുഴ- 1,870, കൊച്ചി- 1,794 എന്നിങ്ങനെയാണ് താലൂക്ക് തലത്തിലെ വിതരണം. എറണാകുളം സിറ്റിയിൽ 1,454 ഉം സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിൽ 1,320 പേരും കിറ്റുകൾ വാങ്ങി.

അഞ്ച് ദിവസത്തേക്ക് നൽകാനുള്ള കിറ്റുകൾ 1,296 റേഷൻ കടകളിൽ എത്തിച്ചു. ജില്ലയിലാകെ 8,96,973 കിറ്റുകളാണ് വിതരണം ചെയ്യുന്നത്.