കോലഞ്ചേരി: എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ തട്ടാംമുകൾ സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മഴുവന്നൂർ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ഒ.പൗലോസ് അദ്ധ്യക്ഷനായി. സെക്രട്ടറി ജോസ് കെ. ജോസഫ്, വിജി സജീവൻ, ടി.എസ്.കൃഷ്ണകുമാർ, കെ.ഐ.പൗലോസ്, പി.കെ.ദേവരാജൻ, ടി.കെ.ജോർജ്, പി.കെ.നന്ദകുമാരൻ കർത്ത, സാലി പി.പുരവത്ത് തുടങ്ങിയവർ സംസാരിച്ചു.