പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളുരുത്തി മർച്ചൻസ് അസോസിയേഷന്റെ യൂത്ത് വിംഗ് പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് ഡിലൈറ്റ് പോൾ ഉദ്ഘാടനം ചെയ്തു. യുത്ത് വിംഗ് പ്രസിഡന്റ് കമറുദ്ദീന്റെ അദ്ധ്യക്ഷനായി. എസ്. കമറുദ്ദീൻ (പ്രസിഡന്റ്) കെ .എം. മുൻസീർ (സെക്രട്ടറി) സിനോജ് വിശ്വനാഥൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പി. പി. തോംസൺ, ജോസ് പി. വിജയൻ, എം. കെ. അബൂബക്കർ എന്നിവർ സംസാരിച്ചു.