വൈപ്പിൻ: നായരമ്പലം ശ്മശാനം പണി പൂർത്തിയാക്കി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.

സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് എം. പി.ശ്യാംകുമാർ, സ്ഥിരംസമിതി അധ്യക്ഷ എൻ.കെ. ബിന്ദു, അംഗം കെ.വി.ഷിനു ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.പി.ഷിബു എന്നിവർ സംസാരിച്ചു. ഗ്യാസ് ചേംബറോടുകൂടിയ പുതിയ ശ്മശാനമാണ് വേണ്ടതെന്ന് സമരക്കാർ ആവശ്യപ്പെട്ടു.