മൂവാറ്റുപുഴ: സി.പി.എം ആവോലി ലോക്കൽ സെക്രട്ടറിയും മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എ.എസ്.മൈതീന്റെ ചരമവാർഷികദിനം ആചരിച്ചു. അനുസ്മരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി .ആർ .മുരളീധരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം വി.കെ.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എം.ജെ.ഫ്രാൻസിസ്, ഏരിയാ കമ്മിറ്റി അംഗം ഷാലി ജെയിൻ, അഡ്വ.ടോമി കളമ്പാട്ട് പറമ്പിൽ, ടി.പി.സൈജു, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഷാജു വടക്കൻ, ശ്രീനി വേണു എന്നിവർ സംസാരിച്ചു.