മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ വൈസ് ചെയർപേഴ്സൺ സ്ഥാനം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് വനിതാ കൗൺസിലർ. പതിനൊന്നാം വാർഡിൽ നിന്നുള്ള ലൈല ഹനീഫയാണ് ലീഗ്
നിയോജക മണ്ഡലം നേതൃത്വത്തിന് ഇന്നലെ വൈകിട്ട് കത്തുനൽകിയത്. വൈസ് ചെയർപേഴ്സൺ സ്ഥാനം ലഭിക്കേണ്ടത് മുസ്ലിം ലീഗിനാണെന്നും ഇത് അട്ടിമറിച്ചാണ് കോൺഗ്രസ് ഏറ്റെടുത്തതെന്നും ലൈല ചൂണ്ടിക്കാട്ടി. അവിശ്വാസത്തിലൂടെ പുറത്തായ രാജശ്രീ
രാജുവിനെ വൈസ് ചെയർപേഴ്സണാക്കി ഒപ്പംനിറുത്താൻ യു.ഡി.എഫ് നീക്കം ശക്തമായിരിക്കെയാണ് ലീഗ് കൗൺസിലറുടെ അവകാശവാദം.