
കൊച്ചി: ബാങ്ക് ജീവനക്കാരുടെ സാംസ്കാരികസംഘടനയായ ബീമിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ മുളന്തുരുത്തി ആല അവതരിപ്പിക്കുന്ന 'ഈസ' നാടകം 30 നു വൈകിട്ട് 6.30 ന് ടി.ഡി.എം ഹാളിൽ അരങ്ങേറും. ശിഹാബുദ്ദിൻ പൊയ്ത്തുംകടവിന്റെ കഥയുടെ രംഗാവിഷ്കാരമായ നാടകം സംവിധാനം ചെയ്തിരിക്കുന്നത് നരിപ്പറ്റ രാജു ആണ്. ആഴക്കടലിൽ മുങ്ങുന്ന ജീവിതം കരയ്ക്കടുപ്പിക്കാൻ അവസാന കച്ചിത്തുരുമ്പായി പ്രവാസം സ്വീകരിക്കുന്ന അനേകായിരം പ്രവാസികളുടെ പ്രതിനിധിയാണ് ഈസ. സകല പീഡകളും സ്വയം സ്വീകരിച്ചു കുടുംബത്തിനു വേണ്ടി എല്ലാം സഹിക്കുന്ന നിസ്വനാണ് ഈസ . ബീമിന്റെ 460-ാമത് പരിപാടിയാണിത്. പ്രവേശനം സൗജന്യം.