g-h-s-s
ഏലൂർ പാതാളം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കു വേ ണ്ടി ഡോ. ജിഷ ജോസഫ് ബോധവൽക്കരണ ക്ലാസ് നയിക്കുന്നു

കളമശേരി: ഏലൂർ പാതാളം ഗവ.ഹയർ സെക്കൻഡറി സ്കൂളി​ലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ അദ്ധ്യായനാരംഭ ദിവസമായ ഇന്നലെ ലഹരി വിരുദ്ധ ബോധവത്കരണവും പഠന സഹായ ഉത്സാഹ ക്ലാസും നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാ ബാബു ഉദ്ഘാടനം ചെയ്തു. കിൻഡർ ആശുപത്രി സീനിയർ കൺസൾട്ടന്റും ഡയറ്റീഷ്യനുമായ ഡോ.ജിഷ ജോസഫ്, പ്രിൻസിപ്പൽ വി.ടി.വിനോദ് , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി രാജേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക ചന്ദ്രൻ, സ്റ്റുഡന്റ്സ് കൗൺസിലർ രമ്യ, സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ കഷ്ണപ്രസാദ്, കൗൺസിലർമാരായ മാഹിൻ, നീതു, പി.ടി.എ പ്രസിഡന്റ് അലി കുഞ്ഞ്, കിൻഡർ ഉദ്യോഗസ്ഥരായ ഹാരിസ്, സജിത് എന്നിവർ സംസാരിച്ചു.