 
കളമശേരി: അമ്പലമേട് നിന്ന് ആന്ധ്രയിലേക്ക് എത്തിക്കുന്നതിന് ജിപ്‌സം കയറ്റിവന്ന ലോറികളിൽ നിന്ന് ജിപ്സം മഴ നനഞ്ഞ് കുതിർന്ന് ഒലിച്ചിറങ്ങി റോഡിൽ വീണത് വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കി. ഇന്നലെ പുലർച്ചെയാണ് എച്ച്.എം.ടി.റോഡ് ,മെഡിക്കൽ കോളേജ്, സീപോർട്ട് എയർപോർട്ട് റോഡ് എന്നിവിടങ്ങളിലായി ജിപ്സം റോഡിൽ വീണത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് അധികൃതർ എത്തി വേണ്ട നടപടികൾ സ്വീകരിക്കുകയും റോഡ് വൃത്തിയാക്കുകയും ചെയ്തു.