ആലുവ: ആലുവ ഫെയ്സെറ്റ്സ് എസ്തെറ്റിക് ആൻഡ് വെൽനെസ് ക്ലിനിക്, ചെന്നൈ ഇന്റർനാഷണൽ അഡ്വാൻസ്ഡ് എസ്തെറ്റിക് സയൻസ് ആൻഡ് ന്യൂട്രീഷൻ അക്കാഡമി, ചെന്നൈ മായോൺ ക്ലിനിക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആലുവ ഫെയ് സെറ്റ്സിൽ സൗജന്യ പുരിക മൈക്രോബ്ലേഡിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ രോഗാവസ്ഥകളിൽ പുരികക്കൊടി നഷ്ടപ്പെട്ടവർക്കായിട്ടായിരുന്നു ക്യാമ്പ്. ഗവ. ഹോമിയോ മെഡിക്കൽ ഓഫീസർ ഷാഹിന ഉദ്ഘാടനം ചെയ്തു. തൃക്കുന്നത് റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ വി.ഡി.രാജൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.സൈമൺ മുഖ്യാതിഥിയായി. ഡോ. സുഭാഷിണി, ഫെയ്സെറ്റ്സ്‌ മേധാവി ഡോ.ആര്യ എസ്. നളിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഡോ. ആര്യ എസ്. നളിൻ, ചീഫ് ഡെന്റൽ സർജൻ ഡോ.തരുൺ എന്നിവർ സംസാരിച്ചു.