അങ്കമാലി: തുറവൂർ യൂണിവേഴ്സൽ കൾച്ചറൽ ക്ലബ്ബിന്റെയും അരീയ്ക്കൽ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ നിർദ്ധനരായ കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ സൗജന്യമായി നൽകുന്ന കാരുണ്യത്തിന്റെ കൈത്താങ്ങ് പദ്ധതിക്ക് ശനിയാഴ്ച തുടക്കമാകും. വൈകിട്ട് 4 ന് റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് വി.ഡി ജോർജ് അദ്ധ്യക്ഷത വഹിക്കും