food

കൊച്ചി: അന്താരാഷ്ട്ര പോഷകാഹാര, പാരിസ്ഥിക ചികിത്സാ സമ്മേളനമായ 'നെംകോൺ 2022' കൊച്ചി റമദാ റിസോർട്ടിൽ 27, 28 തീയതികളിൽ നടക്കും. സൗഖ്യാ ഫൌണ്ടേഷൻ, മൈസൂർ സർവകലാശാല, സിന്തെറ്റ് ഗ്രൂപ്പിന്റെ നക്‌സ്ട്ര എന്നിവയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സൗഖ്യ ചികിത്സാ വിദഗ്ദ്ധരായ ഡോ.എ. ശ്രീകുമാർ, ഡോ. ഇയാൻ ബ്രൈറ്റ്‌ഹോപ്പ്, ഡോ. മൈക്കേൽ ഒസിയെക്കി, ഡോ. ലിറോയ് റിബല്ലോ, പ്രൊഫ. ഡോ. ഉഷി മോഹൻദാസ്, ഡോ. പി കെ. ശശിധരൻ, ഡോ. മിലി ഷാ, ഡോ. സുനിത കൗർ, തുടങ്ങിയവരാണ് മുഖ്യ പ്രഭാഷകരെന്ന് സൗഖ്യാ ഫൺണ്ടേഷൻ സ്ഥാപക ചെയർമാൻ ഡോ.എ. ശ്രീകുമാർ അറിയിച്ചു.