അങ്കമാലി എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ അങ്കമാലി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ അനുമോദിക്കാൻ സംഘടിപ്പിക്കുന്ന 'അക്കാഡമിയ 2022' ആഗസ്റ്റ് 28 ഉച്ചയ്ക്ക് 2.30 ന് അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂളിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി. മുഖ്യാതിഥിയാകും. വിദ്യാഭ്യാസ, കലാ, കായിക രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ചടങ്ങിൽ ആദരിക്കും. പത്താം ക്ലാസിലും ഹയർ സെക്കണ്ടൻഡറിയിലും 100 % വിജയം നേടിയ സ്കൂളുകൾക്കും പുരസ്കാരം നൽകും. സമ്മാനാർഹരായ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ 28ന് രണ്ട് മണിക്ക് ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.