അങ്കമാലി:കോളേജ് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചതിന്റെ പശ്ചാത്തലത്തിൽ ടെൽക്ക് റെയിൽവേ ഓവർ ബ്രിഡ്ജിനു ഇരുവശത്തെ വഴികളിൽ വിദ്യാർത്ഥികൾക്കായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. അങ്കമാലി പോലീസിന്റെ നിർദേശപ്രകാരം ഡീപോൾ സ്കൂൾ പി.ടി.എ. യുടെ സഹകരണത്തോടെയായിരുന്നു ബോർഡ് സ്ഥാപിച്ചത്. അങ്കമാലി ഡീപോൾ കോളേജ്, ഡീപോൾ സ്കൂൾ , മോണിംഗ് സ്റ്റാർ കോളേജ് എന്നിവിടങ്ങളിലേക്ക് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്ന കുട്ടികളാണ് ഈ എളുപ്പവഴി പ്രധാനമായും ഉപയോഗിക്കുന്നത്. ബോർഡ് സ്ഥാപിക്കൽ ചടങ്ങ് അങ്കമാലി പോലീസ് സബ് ഇൻസ്‌പെക്ടർ എൽദോ പോൾ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലേഴ്‌സായ അജിത ടീച്ചർ, മാർട്ടിൻ ബി.മുണ്ടാടാൻ, പി.ടി.എ. പ്രസിഡന്റ്‌ അഡ്വക്കേറ്റ് മാർട്ടിൻ ഡേവിസ്, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാദർ ജാൻസൺ കൂട്ടുങ്ങൽ, പി.ജെ. ബാബു, ജോജോ പോൾ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽ മോഹൻ എന്നിവർ സംബന്ധിച്ചു.