മൂവാറ്റുപുഴ: നിർമ്മല പബ്ലിക് സ്ക്കൂളിന്റെ ഒരു വർഷം നീളുന്ന രജത ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മിനി മാരത്തൺ സംഘടിപ്പിക്കും. 29ന് രാവിലെ 6.45ന് നിർമ്മല ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ ഡീൻ കുര്യാക്കോസ് എം.പി, നഗരസഭാ ചെയർമാൻ പി.പി.എൽദോസ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ആറ് വിഭാഗങ്ങളിലായി നടക്കുന്ന മാരത്തണിൽ 500 വിദ്യാർത്ഥികൾ പങ്കെടുക്കും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 2000, 1500, 1000 എന്നിങ്ങനെ കാഷ് അവാർഡും ട്രോഫിയും നൽകും. രാവിലെ 9.30ന് സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ.പോൾ ചൂരത്തൊട്ടി അദ്ധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ് സമ്മാന വിതരണം നിർവഹിക്കും.