
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്)യിൽ നടക്കുന്ന ഇന്തോ -ജർമ്മൻ സംയുക്ത സെമിനാർ കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ ഇന്ന് രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും ജർമ്മൻ അക്കാഡമിക് എക്‌സ്‌ചേഞ്ച് സർവ്വീസും ചേർന്ന് നടപ്പിലാക്കുന്ന, വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും അന്താരാഷ്ട്ര കൈമാറ്റത്തിന് ധനസഹായം നൽകുന്ന ഒരു സഹകരണ പദ്ധതിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സ്‌കിർമിയോൺസ്, ഹ്യൂസ്ലർ അലോയ്കൾ, മാഗ്‌നറ്റിക് വോർട്ടീസുകൾ, കൃത്രിമ സ്പിൻഐസുകൾ, പെർമനന്റ് മാഗ്‌നറ്റുകൾ, ഫെറിമാഗ്‌നറ്റിക് ഹെറ്ററോസ്ട്രക്ചറുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും.