cpm

അങ്കമാലി: സി.പി.എം നേതാവും കൗൺസിലറുമായിരുന്ന കെ.ഒ.ദേവസിക്കുട്ടിയുടെ നാലാം ചരമവാർഷിക ദിനാചരണം അങ്ങാടിക്കടവ്, കോതകുളങ്ങര ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ നടന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. എസ്.അരുൺകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.കെ.റോയി അദ്ധ്യക്ഷനായി. സജി വർഗീസ്, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ.ഏല്യാസ്, കൗൺസിലർ പി.എൻ.ജോഷി, കെ.കെ.അംബുജാക്ഷൻ, ഇ.ഡി.ജോയി, പി.എ.അനീഷ്, പുഷ്പമോഹൻ, പി.പി.ഏല്യാസ് എന്നിവർ സംസാരിച്ചു.