
ആലുവ: സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അടച്ചുറപ്പിലാത്ത കൂരകളിലും വാടക വീടുകളിലും കഴിയുന്ന വിധവകളായ അമ്മമാർക്ക് സുരക്ഷിത ഭവനം ഒരുക്കാൻ ആലുവ മണ്ഡലത്തിൽ അൻവർ സാദത്ത് എം.എൽ.എ നടപ്പാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതി പ്രകാരം നിർമ്മിച്ച 49-ാം വീടിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. എടയപ്പുറം ടൗൺഷിപ്പ് റോഡിൽ കൈപ്പാലത്തിൽ പരേതനായ സുരേഷിന്റെ ഭാര്യ സഖിക്കും രണ്ട് പെൺമക്കൾക്കുമാണ് വീട് നിർമ്മിച്ച് നൽകിയത്. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ.ജോമി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിസി സെബാസ്റ്റ്യൻ, ഷീജ പുളിക്കൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്നേഹ മോഹൻ, തോപ്പിൽ അബു, ഷാഹിദ അബ്ദുൾ സലാം എന്നിവർ സംസാരിച്ചു. അൽസിയാറ്റ് മെഡിക്കൽ സെന്റർ എം.ഡി ഡോ.സണ്ണി കുര്യനാണ് വീട് നിർമ്മിച്ച് നൽകിയത്.