
പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് വൺ പ്രവേശനോത്സവം നിറവ് 2022 മുനമ്പം ഡി.വൈ.എസ്.പി എം.കെ. മുരളി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും എസ്.എൻ.ഡി.പി പറവൂർ യൂണിയൻ സെക്രട്ടറിയുമായ ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു. പൂർവവിദ്യാർത്ഥികളായ കാവ്യ സോമൻ, ഡോ. സി.ആർ.ശ്രീദേവി, ഡോ.ശൈലേഷ് എന്നിവരെ എസ്.എൻ.ഡി.പി പറവൂർ പ്രസിഡന്റ് സി.എൻ.രാധാകൃഷ്ണൻ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ വി.ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ.ബിജു തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ പ്രമോദ് മാല്യങ്കര കരിയർ ഗൈഡൻസ് ക്ളാസെടുത്തു.