
കാലടി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡ് എസ്.സി കോളനിയിൽ നിർമ്മിച്ച റബറൈസ്ഡ് ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം പ്രസിഡന്റ് ബ്ലോക്ക് പ്രസിഡൻ്റ് മേരി ദേവസ്യകുട്ടി നിർവഹിച്ചു. നിലവിൽ ഉണ്ടായിരുന്ന കളിസ്ഥലം ഷട്ടിൽ കോർട്ടാക്കി മാറ്റുകയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ കാഞ്ഞൂർ ബ്ലോക്ക് അംഗം ആൻസി ജിജോ അദ്ധ്യക്ഷയായി. വാർഡ് അംഗം റിൻസി സാജു , മറ്റൂർ ബ്ലോക്ക് അംഗം സിജോ ചൊവ്വരാൻ, മുൻ ബ്ലോക്ക് അംഗം എ.ഐ. സന്തോഷ്, വാർഡ് വാർഡ് വികസന സമിതി അംഗം ബാലു, കളിസ്ഥല കമ്മിറ്റി സെക്രട്ടറി ചന്ദന വദനൻ, ഷട്ടിൽ താരം ശ്രീരഞ്ജിത്ത് എന്നിവർ സംസാരിച്ചു.