mla-

ആലുവ: കുട്ടമശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെയും പ്രവേശനോത്സവത്തിന്റെയും ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ സന്ദേശം വായിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സനിത റഹീം, എം.ജെ.ജോമി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീജ പുളിക്കൽ, ലിസി സെബാസ്റ്റ്യൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സ്നേഹ മോഹൻ, കെ.കെ.സതീശൻ, റസീല ഷിഹാബ്, പ്രിൻസിപ്പൽ എൻ. മഞ്ജു,​ തോപ്പിൽ അബു, കെ.എ.രമേശ്, എറണാകുളം ജില്ലാ വിദ്യാഭ്യാസയജ്ഞം കോ ഓർഡിനേറ്റർ ഡാൽമിയ തങ്കപ്പൻ, പി.ടി.എ പ്രസിഡന്റ് അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു. കിഫ്ബിയിൽ നിന്ന് മൂന്ന് കോടി രൂപ ചെലവിട്ട് നിർമ്മിച്ച രണ്ടുനില കെട്ടിടത്തിൽ ആകെ ആറ് ക്ലാസ് റൂമുകളും രണ്ട് ഓഫീസ് റൂമുകളുമാണുള്ളത്. ഇരു നിലകളിലും ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.