con

കൊച്ചി : എ.ഐ.സി.സി ആഹ്വാനപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്ത് 9 മുതൽ 15 വരെ നടത്തിയ നവസങ്കല്പ് പദയാത്രയിലെ മുഴുവൻ സമയ യാത്രികർക്കായി ഒരുക്കിയ ഡി.സി.സിയുടെ സ്‌നേഹാദരവ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ ഒന്നാകെ ജാതിമത വർഗീയ ചിന്തകൾക്കതീതമായി ചേർത്ത് നിർത്താനായുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കുള്ള ഗാനങ്ങളുടെ പ്രകാശനവും നടന്നു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, അൻവർ സാദത്ത്, റോജി എം. ജോൺ, ഉമ തോമസ് തുടങ്ങിയവർ സംസാരിച്ചു.