
കൊച്ചി: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യ സംസ്കരണത്തിന് കരുത്തേകാൻ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതിക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി 5000 ക്യു.ആർ കോഡുകൾ പഞ്ചായത്തിൽ തയ്യാറായി. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ അജൈവ മാലിന്യ സംസ്കരണം സുതാര്യമാക്കുകയാണ് ലക്ഷ്യം. ഹരിതമിത്രം മൊബൈൽ ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാം, ക്യു ആർ കോഡ് എങ്ങനെ സ്‌കാൻ ചെയ്യാം, ആപ്ലിക്കേഷൻ വഴി എന്തൊക്കെ സേവനങ്ങൾ ലഭിക്കും തുടങ്ങിയ വിഷയങ്ങളിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് പരിശീലനം നൽകി. മാലിന്യശേഖരണവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ഗുണഭോക്താക്കൾക്ക് സേവനം പ്രയോജനപ്പെടുത്താം.