
ആലുവ: ജീവനക്കാർക്ക് ശമ്പളം നിഷേധിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഇടതുപക്ഷ സർക്കാരിന്റെ തൊഴിലാളി വിരുദ്ധനടപടിക്കും പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടി അടിച്ചേൽപ്പിക്കുന്നതിനുമെതിരെ കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) പ്രവർത്തകർ കെ.എസ്.ആർ.ടി.സി എറണാകുളം ജില്ലാ ഓഫീസായ ആലുവയിൽ പ്രതിഷേധ പ്രകടനവും പ്രതീകാത്മക ആത്മഹത്യയും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി. മുരളീകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.വി.സതീഷ്, യൂണിറ്റ് പ്രസിഡന്റ് കെ.വി.വിജു എന്നിവർ നേതൃത്വം നൽകി.