
കൊച്ചി: മന്ത്രി ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ തിരിമറിക്കേസിൽ നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലെ വിചാരണ നടപടികൾക്ക് അനുവദിച്ച സ്റ്റേ ഹൈക്കോടതി ഒരുമാസം കൂടി നീട്ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജിയിലാണിത്. ഹർജി വിശദമായി വാദം കേൾക്കാനായി ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഓണം അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. കേസിൽ കക്ഷി ചേരാനുള്ള ഹർജികളും അന്ന് പരിഗണിക്കും.