
പെരുമ്പാവൂർ: തണ്ടേക്കാട് ജമാ അത്ത് എച്ച്.എസ്.എസിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ജമാഅത്ത് നേഴ്സറി വിദ്യാലയത്തിൽ വിവിധ പഴവർഗങ്ങളുടെ പ്രദർശനവും ഗുണങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പഴവർഗങ്ങളെ കുറിച്ചുള്ള പാട്ടുകളും കവിതകളും കുട്ടികളെ പരിചയപ്പെടുത്തി. നേഴ്സറി പി.ടി.എ. പ്രസിഡന്റ് റഫീഖ് പൂവ്വത്തുങ്കൽ, ഹെഡ്മിസ്ട്രസ് ഇ.കെ.ബിന്ദു, മാതൃസംഘം ചെയർപേഴ്സൺ ലെസിത, മുഹമ്മദ് നിസാർ, ഷിജിന എന്നിവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ജമാഅത്ത് നേഴ്സറി വിദ്യാലയത്തിലെ ഫ്രൂട്ട്സ് സെലിബ്രഷൻ.