കളമശേരി: സി.പി.ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക നായകരെ പങ്കടുപ്പിച്ച് ഏലൂരിൽ കവിയരങ്ങ് സംഘടിപ്പിച്ചു.
പാതാളം ജംഗ്ഷനിലെ എസ്. രണദിവൈ നഗറിൽ നടന്ന സമ്മേളനം കവി വേണു വി . ദേശം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ പി.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
കവികളായ സുഗുണൻ ചൂർണിക്കര , അനിൽ മുട്ടാർ , ശിവൻ മുപ്പത്തടം , ശ്രീകല മോഹൻദാസ് ,കെ. പളനി , രൂഗ്മിണി, ഷാജി ഇടപ്പള്ളി .പി എ രാജീവ് തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗവും സംഘാടക സമിതി ചെയർമാനുമായ എം.ടി. നിക്സൻ , കെ.കെ. സുബ്രഹ്മണ്യൻ, കെ.വി. രവീന്ദ്രൻ , ചടങ്ങിൽ സന്നിഹിതരായിരുന്നു. സമണ്ഡലം അസി. സെക്രട്ടറി വി.എ. ഷെബീർ സ്വാഗതവും ഷാജി ഇടപ്പള്ളി നന്ദിയും പറഞ്ഞു. തുടർന്ന് സംഗീത വിരുന്ന് നടന്നു.