
പെരുമ്പാവൂർ: വേങ്ങൂർ വെസ്റ്റ് നെടുങ്ങപ്ര കല്ലിടുമ്പിൽ വീട്ടിൽ അമലി (26) നെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ കുറുപ്പംപടി, കോതമംഗലം, അങ്കമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ന്യായവിരോധമായി സംഘം ചേരൽ, ആയുധനിയമം തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. അമലിനെ 2017-ൽ കാപ്പ നിയമ പ്രകാരം 6 മാസം കരുതൽ തടങ്കലിൽ അടച്ചിരുന്നു. വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനാൽ 2020 ഒക്ടോബൽ മുതൽ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചു. ശിക്ഷാകാലവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ കഴിഞ്ഞ മാർച്ചിൽ കുറുപ്പംപടി നെടുങ്ങപ്രയിൽ ലോറി ഡ്രൈവറോട് പണം ആവശ്യപ്പെടുകയും കൊടുക്കത്തതിനാൽ ലോറി തട്ടി കൊണ്ട് പോവുകയും ചെയ്തു. ഈ കേസിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും കാപ്പ ചുമത്തി ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 61 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 36 പേരെ നാട് കടത്തി.