energy

കൊച്ചി: സൗരോർജ മേഖലയിലെ കമ്പനികളുടെയും ഏജൻസികളുടെയും അസോസിയേഷനായ കോൺഫഡറേഷൻ ഒഫ് റിന്യുവബിൾ എന‌ർജി എന്റർപ്രണേഴ്സ് കേരളത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന റിന്യു എക്സ്പോ ഇന്ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിക്കും. മന്ത്രി കെ. കൃഷ്ണൻ കുട്ടി എക്സ്പോ ഉദ്ഘാടനം ചെയ്യും. പവലിയനുകളുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിക്കും. കെ.എസ്.ഇ.ബി ഡയറക്ടർ ആർ. സുകു മുഖ്യാഥിതി ആയിരിക്കും. രണ്ടേക്കർ സ്ഥലത്ത് ഒരുക്കുന്ന എക്സ്പോയിൽ സോളാർ, വിൻഡ് പവർ, ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് 200 അധികം കമ്പനികൾ പങ്കെടുക്കും. കെ.എസ്.ഇ.ബിയുടെ പ്രത്യേക പവലിയനും എക്സ്പോയിൽ ഉണ്ടാകും. എക്സ്പോ 28ന് അവസാനിക്കും.