വൈപ്പിൻ : വൈപ്പിൻ ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീരസംഗമം നാളെ നടക്കും. എടവനക്കാട് നോർത്ത് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്തിൽ വാച്ചാക്കൽ എസ്.പി. സഭാ സ്‌കൂളിൽ നടക്കുന്ന സംഗമം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിക്കും.
ക്ഷീരവികസന സെമിനാർ, കന്നുകാലി പ്രദർശന മത്സരം, മികച്ച ക്ഷീരകർഷകരെ ആദരിക്കൽ, ഡയറി എക്‌സിബിഷൻ, ഡയറി ക്വിസ് എന്നിവയുണ്ടാകും.