വരാപ്പുഴ: വരാപ്പുഴ ഗ്രാമപഞ്ചായത്തിലെ നാല് പ്രധാന റോഡുകളുടെ നവീകരണത്തിന് 68.06 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി.സതീശൻ.
വാർഡ് ഏഴിലെ മുട്ടിനകം ചർച്ച് റോഡ് (24.12 ലക്ഷം), മുട്ടിനകം - വട്ടപ്പോട്ട റോഡ് (17.84 ലക്ഷം), 9, 10 വാർഡുകളിപ്പെട്ട കുരുശുമുറ്റം - ഹോസ്പിറ്റൽ റോഡും കോൺവന്റ് റോഡും (26.10 ലക്ഷം) എന്നിവയ്ക്കാണ് തുക അനുവദിച്ചത്.