krishnan

കോതമംഗലം: കുത്തുകുഴിയിലെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിലായി. ഇടുക്കി മന്നംകണ്ടം ഇരുമ്പുപാലത്തിന് സമീപം താമസിക്കുന്ന തേനി മാവട്ടത്ത് കൃഷ്ണൻ ( 28) നെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവനോളം സ്വർണ്ണവും രണ്ട് ലക്ഷം രൂപയുമാണ് പ്രതി മോഷ്ടിച്ചത്. ഇൻസ്പെക്ടർ അനീഷ് കുമാർ, എസ്.ഐ.ടി എൻ. മീതിൻ എ.എസ്.ഐമാരായ കെ.എം. സലീം,എം.എം. റെജി, എൻ നിശാന്ത് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.