operation-vahini

ആലങ്ങാട്: ചെളിയും പോളപായലുമടിഞ്ഞ് ഒഴുക്കു നശിച്ചിരുന്ന ആലങ്ങാട് കക്കുന്നി-മേത്താനം തോട് ഓപ്പറേഷൻ വാഹിനിയിലൂടെ ശുചീകരിച്ചു. എക്കലും ചെളിയും പായലും നീക്കം ചെയ്തതോടെ തോട്ടിലെ നീരൊഴുക്ക് പുനസ്ഥാപിക്കപ്പെട്ടു.

62925 മീറ്റർ ക്യൂബ് എക്കലും ചെളിയുമാണ് തോടിൽ നിന്നു കോരി മാറ്റിയത്. പദ്ധതി പ്രകാരം ആലങ്ങാട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ എക്കൽ നീക്കിയതും കാക്കുന്നി-മേത്താനം തോട്ടിൽ നിന്നാണ്.
ഇതുപയോഗിച്ച് തോടിന്റെ വശങ്ങളിൽ ബണ്ട് നിർമിച്ച് ജിയോ ടെക്സ്ച്വൽ തുരുത്ത് നിർമ്മിക്കും. ഇതിലൂടെ തോടിന്റെ സുരക്ഷയും സംഭരണശേഷിയും വർദ്ധിപ്പിക്കാനാകും. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകളിലൂടെയാണ് തോട് കടന്നുപോകുന്നത്. ഒഴുക്കു തടസപ്പെട്ടിരുന്ന തോട്ടിൽ നിന്ന് വർഷകാലത്ത് പ്രദേശത്തെ കോളനിയിലും വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറാറുണ്ടായിരുന്നു.