മൂവാറ്റുപുഴ: ഏലൂർ ആതിഥ്യമൊരുക്കുന്ന സി.പി.ഐ ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥയ്ക്ക് മൂവാറ്റുപുഴയിൽ തുടക്കം. ഇ.എ.കുമാരൻ സ്മൃതി മണ്ഡപത്തിൽ നിന്ന് മകൾ തനുജ കുമാരനിൽ നിന്ന് ഏറ്റുവാങ്ങിയ പതാക സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ജാഥ ക്യാപ്ടൻ കെ.എൻ.ഗോപിയ്ക്ക് കൈമാറി. മൂവാറ്റുപുഴ എസ്.എൻ.ഡി.പി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി നെഹ്രു പാർക്കിൽ സമാപിച്ചു. പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം എൽദോ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ.സമദ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ സ്വാഗതം പറഞ്ഞു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.അഷറഫ്,
എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, ജാഥ വൈസ് ക്യാപ്ടൻ പി.കെ.ബാബുരാജ്, ഡയറക്ടർ എം.പി.രാധാകൃഷ്ണൻ, ജാഥ അംഗങ്ങളായ പി.വി.ചന്ദ്രബോസ്, മോളി വർഗീസ്, ഇ.സി.ശിവദാസ്, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ.ശിവൻ, മുൻ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവൻ, ടൗൺ ലോക്കൽ സെക്രട്ടറി കെ.പി.അലികുഞ്ഞ്, എന്നിവർ പങ്കെടുത്തു.