
കൊച്ചി: ഗണേശോത്സവ ട്രസ്റ്റിന്റെ മദ്ധ്യമേഖലാ കമ്മിറ്റിയുടെ സ്ഥിരം ഓഫീസ് ഹൈക്കോടതി ജംഗ്ഷനിൽ ഗണേശോത്സവ ട്രസ്റ്റ് മുഖ്യകാര്യദർശി എം.എസ്. ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 2500 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഓഫീസിനോട് അനുബന്ധിച്ച് വേദപാഠന ക്ലാസ്, അദ്ധ്യാത്മിക ക്ലാസ് എന്നിവയും മിത്രൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ തന്ത്രപഠന ശാസ്ത്രവും ക്ഷേത്രാചാര്യന്മാർക്കുള്ള ശാസ്ത്രീയമായ പഠനക്ലാസുകൾ എന്നിവയും പ്രവർത്തിക്കും. ക്ഷേത്രകലാ പഠന ക്ലാസുകൾ ഉടൻ ആരംഭിക്കും. ട്രസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ സജി തുരുത്തിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. പത്മകുമാർ, പുത്തൂർ വിനോദ്, ബിജു ഭരത് തുടങ്ങിയവർ സംസാരിച്ചു.