1

മട്ടാഞ്ചേരി: നഗരസഭ അഞ്ചാം ഡിവിഷനിൽ പുതിയ റോഡ് മേഖലയിൽ റോഡ് നിർമാണം ഇഴയുന്നതിൽ പ്രതിഷേധിച്ച് വീട്ടമ്മമാർ നടത്തിയ പ്രതിഷേധം ഫലം കണ്ടു. റോഡ് നവീകരണ പ്രവർത്തനങ്ങൾ പുന:രാരംഭിച്ചു. റോഡ് നിർമാണം ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിഷേധിച്ച് വീട്ടമ്മമാർ റോഡ് ഉപരോധിച്ചിരുന്നു. ഈ ഭാഗത്ത് റോഡ് നിർമാണം മാസങ്ങളായി ഇഴഞ്ഞ് നീങ്ങുകയായിരുന്നു.റോഡിൽ മെറ്റലും പൊടിയും പാകിയതിനാൽ അപകടങ്ങളും പതിവായിരുന്നു. വാഹന സഞ്ചാരമുള്ള പ്രധാന റോഡായതിനാൽ വീടുകളിലും കടകളിലും പൊടി ശല്യവും രൂക്ഷമായിരുന്നു. കൊച്ചു കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് അസുഖം ബാധിക്കുന്ന സാഹചര്യത്തിലാണ് വീട്ടമ്മമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സി.എസ്.എം.എല്ലിന്റെ നേതൃത്വത്തിലാണ് ഇവിടെ റോഡ് നിർമാണം നടക്കുന്നത്. റോഡ് ടെയിൽ പാകുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്.