മരട്: കുടുംബശ്രീ ജെൻഡർ വികസന വിഭാഗം നടപ്പിലാക്കി വരുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് പ്രവർത്തനത്തിന് ഒൻപത് വർഷം പൂർത്തീകരിക്കുന്നതിനോട് അനുബന്ധിച്ച് സി.ഡി.എസുകൾ കേന്ദ്രീകരിച്ച് പ്രമോഷൻ അംബ്രല്ലാ കാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ അനില സന്തോഷ് അദ്ധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി. രാജേഷ്, മിനി ഷാജി, കമ്മ്യൂണിറ്റി കൗൺസിലർ കെ.കെ. മേരി എന്നിവർ സംസാരിച്ചു.