കുമ്പളം: മാടവന ജംഗ്ഷനിലെ തകർന്ന സിഗ്നൽ പുന:സ്ഥാപിക്കുക, ജനങ്ങളുടെ ജീവൻ രക്ഷിക്കുക, നാഷണൽ ഹൈവേ അതോറിട്ടി അനാസ്ഥ വെടിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.പി.ഐ കുമ്പളം ലോക്കൽ കമ്മിറ്റി മാടവന ജംഗ്ഷനിൽ സായാഹ്ന ധർണ്ണ നടത്തി. ജില്ലാ കമ്മിറ്റി അംഗം കുമ്പളം രാജപ്പൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ.വി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി.
തൃപ്പൂണിത്തുറ മണ്ഡലം നേതാക്കളായ ടി.ബി. ഗഫൂർ, വി.ഒ. ജോണി, എ.ആർ. പ്രസാദ്, വി.ഡി. രാജേഷ്, ടി.കെ. ജയേഷ്, കുമ്പളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കർമ്മലി, മരട് ലോക്കൽ സെക്രട്ടറി വേണുഗോപാൽ എന്നിവർ സംസാരിച്ചു. ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി രതീഷ് കുമാർ, സുജിത്ത് പഴയകോവിൽ, രജു കണിയാന്തുണ്ടിയിൽ, എ.കെ. വിനായകൻ, പി.ടി. സന്തോഷ്, പ്രദീപൻ, എൻ.കെ. ഉണ്ണിക്കൃഷ്ണൻ, ദീപു, രാജൻ എന്നിവർ നേതൃത്വം നൽകി.