
ആലുവ: കാരോത്തുകുഴി ജംഗ്ഷനിൽ നിന്ന് പുളിഞ്ചോട്ടിലേക്ക് പോകുന്ന എറണാകുളം റോഡിൽ ശാസ്താ അമ്പലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന തൃശൂർ സ്വദേശിനി പ്രീന, ബസ് ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് റോഡിൽ ശുചീകരണ ജോലിയിൽ ഏർപ്പെട്ടിരുന്ന ആലുവാ നഗരസഭയിലെ ശുചീകരണ ജീവനക്കാരൻ അയ്യപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.