അങ്കമാലി:കറുകുറ്റി പാദുവാപുരത്ത് കുഴിയിൽ വീണ പശുവിനെ രക്ഷപ്പെടുത്തി.
കല്ലറചുള്ളി വീട്ടിൽ പത്രോസ് ജോയി എന്നയാളുടെ രണ്ടര വയസുള്ള ഗർഭിണിയായ പശുവാണ് മൂന്നടി വ്യാസവും ആറടി താഴ്ചയുള്ള റിംഗ് ഇറക്കിയ മാലിന്യക്കുഴിയിൽ വീണത്. പശുവിനെ കുഴിയിൽ നിന്ന് കരകയറ്റാൻ അങ്കമാലി ഫയർഫോഴ്സും നാട്ടുകാരും റോപ്പും ഹോസും ഉപയോഗിച്ച് കഠിന പരിശ്രമം നടത്തിയിട്ടുംവിജയിച്ചില്ല. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് മണ്ണു നീക്കി വഴിയുണ്ടാക്കിയശേഷം ഹോസ് കൊണ്ട് വലിച്ച് പശുവിനെ പുറത്തെടുത്തു ഉടമയ്ക്ക് കൈമാറുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എം. അബ്ദുൽ നസീറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് അംഗങ്ങളായ പി.ആർ.സജേഷ്, എൽ.ഗിരീഷ്, എം.എസ്.സൂരജ്, ആർ.രഞ്ജിത് കുമാർ, കെ.എച്ച്. അഖിൽ ദാസ് , ടി.ഡി. ദീപു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.