1

പള്ളുരുത്തി: ബ്ലോക്ക് ആരോഗ്യമേള സംഘാടക സമിതിയുടെ നേതൃത്വത്തിൽ മൂന്നു പഞ്ചായത്തുകളിലെയും വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു. ക്വിസ് മത്സരം, ചിത്രരചനാ മത്സരം, വനിതകൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസ്, ലഹരി വിരുദ്ധ സെമിനാറുകൾ, ആയ്യുർവേദ ക്ലാസുകൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്.

കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂൾ വിദ്യാർത്ഥികളെ അണിനിരത്തി ആരോഗ്യമേളയുടെ പ്രചാരണ സമാപനം നടത്തി. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.